ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം- ചെമ്പന്തൊട്ടി-നടുവിൽ റോഡിന്റെ ടെൻഡർ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ. ചെമ്പന്തൊട്ടി മാർ വള്ളോപ്പള്ളി മ്യൂസിയത്തിൽ ചേർന്ന ജനപ്രതിനിധി കളുടെയും എൻജിനീയർമാരുടേയും സംഘടനാ ഭാരവാഹികളുടേയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റോഡിന് വേണ്ടി നിരന്തരം പൊതുമരാമത്ത് മന്ത്രിയുമായും കിഫ്ബി ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുന്നുണ്ട്. നിയമസഭയിൽ പല പ്രാവശ്യം വിഷയം ഉന്നയിച്ചു. പണിതീർന്നു കഴിയുമ്പോൾ ജില്ലയിലെ എറ്റവും നല്ല റോഡായി ഇത് മാറുമെന്നും 40 ലക്ഷത്തിന്റെ മെയിന്റൻസ് വർക്ക് ഉടൻ നടക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ്, കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, പ്രൊജക്ട് ഓഫീസർ ജിൻസി, വിവിധ സംഘടനാ ഭാരവാഹികളായ ആർ. ശശിധരൻ, അപ്പുകണ്ണാവിൽ. ബിനു ഇലവുങ്കൽ, വർഗീസ് വയലാമണ്ണിൽ, ജോർജ് ആലപ്പാട്ട്,
Post a Comment