കൊല്ലം: മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപവർമ്മ തമ്പാൻ (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ വീണാണ് മരണം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.
ഉടൻതന്നെ പ്രതാപവർമ്മയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചാത്തന്നൂർ മുൻ എംഎൽഎയാണ് അദ്ദേഹം. കൊല്ലം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്യുവിലൂടെയാണ് പ്രതാപവർമ്മ രാഷ്ട്രീയത്തിലെത്തിയത്.
Post a Comment