പൂവത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

 


തളിപ്പറമ്പ്:പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബാവുപ്പറമ്പ് പൂവം കള്ള് ഷാപ്പിന് സമീപം അപകടത്തിൽപ്പെട്ടു.

ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. KL 13 AD 8335 'പാലക്കാടൻസ്' ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല. കനത്ത മഴയെത്തുടർന്ന് റോഡിൽ നിന്നും തെന്നി മാറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.



Post a Comment

Previous Post Next Post