കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ് സ്വര്‍ണം നേടിയത്. 134.5 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ പവര്‍ലിഫ്റ്റിംഗ് സ്വര്‍ണം നേടുന്നത്. സുധീര്‍ ഏഷ്യന്‍ പാരാ ഗെയിംസിലെ വെങ്കല ജേതാവാണ്. 6 സ്വര്‍ണം, 7 വെള്ളി, 7 വെങ്കലം ഉൾപ്പെടെ ആകെ 20 മെഡലുകളാണ് ഇന്ത്യ നേടിയത്.
ചരിത്രനേട്ടം, കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം
Alakode News
0
Post a Comment