ആലക്കോട്: മലയോര ഹൈവേയിലെ അരങ്ങം പഞ്ചായത്ത് കവലയിൽ നടപ്പാത തകർന്നത് കാൽനട യാത്രക്കാർക്ക് അപകടമുയർത്തുന്നു.ആലക്കോട് പഞ്ചായത്ത് ഓഫീസിന് മുന്നിലായി മെയിൻ റോഡ് ചേർന്നുള്ള നടപ്പാതയിലാണ് അപകടം പതിയിരിക്കുന്നത്. നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു
കുഴി രൂപപ്പെട്ടിരിക്കുകയാണ്. കുഴിയോട് ചേർന്ന് കാട് വളർന്നതിനാൽ അപകടാവസ്ഥ പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടുന്നുമില്ല.പഞ്ചായത്ത് ഓഫീസ്, വൈദ്യുതിഓഫീസ് തുടങ്ങിയുള്ള സ്ഥാപനങ്ങളിലേക്കും, അരങ്ങം മഹാദേവക്ഷേതത്തിലേക്കും അടക്കം ഒട്ടേറെ ആളുകൾ സദാ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന പാതയിലെ അപകടാവസ്ഥക്ക് ബന്ധപ്പെട്ട അധികൃതർ ഉടൻ പരിഹാരം കാണണമെന്ന് ആവശ്യമുയർന്നു.
Post a Comment