നടുവിൽ ടൗണിലെ ബോംബ് കേസ്; ബോംബ് സ്ക്വാഡ് ഇന്ന് സ്ഥലത്തെത്തും


(ഫയൽ ചിത്രം) 

നടുവിൽ : നടുവിൽ ടൗണിൽ വീട് നിർമാണതിനിടെ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബ് കണ്ടെത്തിയ സംഭവത്തിൽ

ബോംബ് സ്ക്വാഡ് ഇന്ന്  സ്ഥലത്തെത്തും. പ്രദേശത്ത് റെയ്ഡ് നടത്താനും കണ്ടെത്തിയ ബോംബ് നിർവീര്യമാക്കുന്നതിനുമാണ് സംഘമെത്തുന്നത്. നേരത്തെ രാഷ്ട്രീയ സംഘർഷമുണ്ടായ പ്രദേശമാണ് നടുവിൽ. അതു കൊണ്ടു തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി  സൂക്ഷിച്ചതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

ഇന്നലെ വൈകുന്നേരമാണ്

ആട്ടുകുളം റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ബോംബ് കണ്ടെത്തിയത്. വീട് നിർമാണത്തിനായി മതിൽ കെട്ടുന്ന പ്രവൃത്തി നടക്കുന്നതിനിടെ കാട്ടിൽ സൂക്ഷിച്ച നിലയിൽ തൊഴിലാളികളാണ് ബോംബ്  കണ്ടെത്തിയത്. കുടിയാൻമല സിഐ മെൽബിൻ ജോസ്, എസ്ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. 



Post a Comment

Previous Post Next Post