വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴ; ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.

Post a Comment

Previous Post Next Post