പൃഥിരാജ് നായകനായ ചിത്രം കടുവ ഉടന്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. ആമസോണ്‍ പ്രൈം വീഡിയോസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം ആഗസ്റ്റ് 4 ന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ആമസോണ്‍ പ്രൈം വീഡിയോസ് അറിയിച്ചിരിക്കുന്നത്. ജൂലൈ 7 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് കടുവ. തീയേറ്ററുകളില്‍ വന്‍ വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. അതേസമയം ചിത്രത്തിനെതിരെ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവാച്ചന്‍ വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റീലസ് തടയണമെന്നാവശ്യപ്പെട്ടും ഇന്ത്യക്ക് പുറത്ത് വിദേശ രാജ്യങ്ങളില്‍ കോടതി വിധി ലംഘിച്ച് നായകന് കുറുവച്ചന്‍ എന്ന യഥാര്‍ഥ പേര് നല്‍കിയാണ് റിലീസ് ചെയ്തതെന്നും അറിയിച്ചകൊണ്ടാണ് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി സ്വീകരിച്ച കോടതി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു.
Post a Comment