ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതായി മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ടീം ബറോസ് ലൊക്കേഷനില്‍ നിന്ന് സൈനിംഗ് ഓഫ് ചെയ്യുന്നു,​ ഇനി കാത്തിരിപ്പ് തുടങ്ങുന്നു. ബറോസിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മോഹന്‍ലാല്‍ കുറിച്ചു. ഏറെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് വേണ്ട ചിത്രമാണ് ബറോസ്.

Post a Comment

Previous Post Next Post