കല്യാശ്ശേരിയില്‍ 365 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാറില കടത്തിക്കൊണ്ടുപോകുകയായിരുന്ന 365 ഗ്രാം എം.ഡി.എം.എ.
മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. കല്യാശ്ശേരി സെന്‍ട്രലിലെ മുഹമ്മദ് അസ്‌കര്‍, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദും സംഘവും കല്യാശ്ശേരി സെന്‍ട്രലില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ ഉത്തര മേഖലാ ജോയ്ന്റ് എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജില്ലയില്‍ എക്സൈസ് കണ്ടെടുത്ത എം.ഡി.എം.എ. കേസുകളില്‍ ഏറ്റവുംവലിയ അളവിലുള്ള കേസാണിതെന്ന് എക്സൈസ് വിഭാഗം അറിയിച്ചു. എക്സൈസ് ഇന്‍സ്‌പക്ടര്‍ പി.ടി.യേശുദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.സതീഷ്, പി.വി.ഗണേഷ് ബാബു, എം.വി.ശ്യാംരാജ്, രാഹുല്‍, വിനോദ്, എക്സൈസ് സൈബര്‍ വിഭാഗം സിവില്‍ ഓഫീസര്‍ സുഹീഷ്, ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment