ചെറുപുഴ: മരം മുറിച്ചുകൊണ്ടിരിക്കെ ശിഖരമൊടിഞ്ഞു തലയിൽ വീണ് മരംവെട്ട് തൊഴിലാളി മരിച്ചു. തിരുമേനി പരുത്തിക്കല്ലിലെ പെരുമ്പ്രമാലിൽ മുരളി (56) യാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. പ്രാപ്പൊയിൽ-കക്കോട് റോഡിൽ മുസ്ലിം പള്ളിക്കു സമീപം സി.എച്ച്. കാസിമിന്റെ പുരയിടത്തിൽ മരം മുറിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മെഷീൻ വാൾ ഉപയോഗിച്ച് മരം മുറിച്ചുകൊണ്ടിരിക്കെ മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ മുരളിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: മണി. മക്കൾ: ശ്രീജിത്ത്, പരേതനായ മനു.
മരം മുറിക്കുന്നതിനിടെ ശിഖരമൊടിഞ്ഞ് തലയിൽവീണ് തൊഴിലാളി മരിച്ചു
Alakode News
0
Post a Comment