നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍ അതിവേഗം മുഖം മിനുക്കി കണ്ണൂര്‍


 

കണ്ണൂര്‍ : ദേശീയപാത 66 ആറുവരിയാക്കല്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. പാതയോടനുബന്ധിച്ചുള്ള

കെട്ടിടം പൊളിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായതോടെ റോഡ് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.


കോട്ടക്കുന്ന് മുതല്‍ താഴെചൊവ്വ വരെയുള്ള ലവലിംഗ് നടക്കുകയാണ്. സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥരെ പൂര്‍ണമായും ഒഴിവാക്കി ദേശീയപാതാ അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ നിര്‍മ്മാണം.പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും.

കണ്ണൂര്‍ ബൈപാസ്

തളിപ്പറമ്ബ്-മുഴപ്പിലങ്ങാട് റീച്ച്‌

പാപ്പിനിശ്ശേരി തുരുത്തി- കോട്ടക്കുന്ന്, പുഴാതി വയല്‍, മുണ്ടയാട്, എടക്കാട് വഴി മുഴപ്പിലങ്ങാട്

നീളം -13.84


മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പണി പൂര്‍ത്തിയായെങ്കിലും നെട്ടൂര്‍ ബാലം, അഴിയൂര്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണം മുടങ്ങിക്കിടക്കുന്നത്. റെയില്‍വേയുടെ ഉടക്ക് തീരാത്തതാണ് അഴിയൂരിലെ പാലത്തിന്റെ നിര്‍മ്മാണം നീളാന്‍ കാരണമായത്. നെട്ടൂര്‍ ബാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും പരിഹാരമായില്ല. ഇത് പൂര്‍ത്തിയാകുന്നതോടെ അധികം വൈകാതെ ബൈപാസ് തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്രി.

സ്ട്രെക്ചര്‍ പൂര്‍ത്തിയാക്കി പയ്യന്നൂര്‍ ബൈപാസ്

നീലേശ്വരം- തളിപ്പറമ്ബ് റീച്ചിലെ 3.82 കി. മീ നീളമുള്ള പയ്യന്നൂര്‍ ബൈപാസ് വെള്ളൂര്‍ പുതിയങ്കാവില്‍നിന്ന് തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കും. ഇതിന്റെ സ്ട്രക്ച്ചര്‍ പൂര്‍ത്തിയായി. പെരുമ്ബ പുഴയില്‍ പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ടെസ്റ്റ് പൈലിംഗ് പൂര്‍ത്തിയായി. ഈ റീച്ചിലെ 14 ചെറിയ പാലങ്ങളില്‍ എട്ടെണ്ണം പുതിയതും രണ്ടെണ്ണം അറ്റകുറ്റപ്പണി ചെയ്യുന്നതും നാലെണ്ണം പുനര്‍നിര്‍മ്മാണവുമാണ്.

നിര്‍മ്മാണം വേഗത്തിലാക്കി തളിപ്പറമ്ബ് ബൈപാസ്

5.66 കി. മീ നീളമുള്ള തളിപ്പറമ്ബ് ബൈപാസ് കുപ്പത്ത് തുടങ്ങി കണിക്കുന്ന് കയറിയിറങ്ങി കീഴാറ്റൂര്‍ വഴി കുറ്റിക്കോലില്‍ എത്തിച്ചേരും. കുറ്റിക്കോലില്‍ ചെറിയ പാലം വരും. കുപ്പത്ത് പുതിയ പാലത്തിനായി പൈലിംഗ് തുടങ്ങി. കുപ്പത്ത് നിലവിലെ പാലത്തിന് സമാന്തരമായി കടവിന് സമീപമാണ് പുതിയ പാലം പണിയുന്നത്. തളിപ്പറമ്ബ് റീച്ചില്‍ പിലാത്തറ കെ.എസ്.ടി.പി ജങ്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കും. തളിപ്പറമ്ബ് ബൈപാസിലുള്‍പ്പെടെ അഞ്ച് വയഡക്ടുകള്‍ ഈ റീച്ചില്‍ വരും.

നഷ്ടപരിഹാരത്തിന് 2260 കോടി

നീലേശ്വരം -തളിപ്പറമ്ബ്,​ തളിപ്പറമ്ബ് മുഴുപ്പലങ്ങാട് റീച്ചുകളിലുമായി കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ പാത വികസിപ്പിക്കാന്‍ ഇതുവരെ 200.5560 ഹെക്ടര്‍ ഭൂമി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്‌.എ.ഐ) ഏറ്റെടുത്തു. ദേശീയപാത അതോറിറ്റി 2260 കോടി രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്.നഷ്ടപരിഹാരത്തിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

Post a Comment

Previous Post Next Post