പയ്യാമ്ബലം: കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ പശുവിന്റെ പരാക്രമം. പശുവിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കുത്തേറ്റു.തുടര്‍ന്ന് പേയിളകിയെന്ന് സ്ഥിരീകരിച്ച പശുവിനെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ കുത്തിവെപ്പ് നല്‍കി കൊന്നു.
എന്നാല്‍ പശുവിന്റെ ഉടമയാരെന്ന് കണ്ടെത്താനായിട്ടില്ല.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവം. വിവിധ സ്ഥലങ്ങളിലുള്ളവരായതിനാല്‍ ആര്‍ക്കൊക്കെയാണ് പശുവിന്റെ കുത്തേറ്റതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ബീച്ചില്‍ അലഞ്ഞുതിരിയുകയായിരുന്ന പശു പൊടുന്നനെയാണ് പരാക്രമം കാട്ടിത്തുടങ്ങിയത്.ബീച്ചില്‍ ഏറെ ജനത്തിരക്കുള്ള സമയത്തായിരുന്നു ഇത്. തുടര്‍ന്ന് ബീച്ചില്‍ സുരക്ഷാചുതലയിലുണ്ടായ ജീവനക്കാരന്‍ ശിവദാസ് പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. പയ്യാമ്ബലത്തിലേക്കുള്ള എല്ലാ റോഡുകളിലും വാഹനങ്ങള്‍ തടഞ്ഞുവെച്ചു. ആരെയും ബീച്ചിലേക്ക് പ്രവേശിപ്പിച്ചില്ല.
പോലീസ് കണ്‍ട്രോള്‍ റൂമിലെ രണ്ട് വാഹനങ്ങളും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരും സ്ഥലത്തെത്തി. ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് പശുവിനെ മയക്കുമരുന്ന് കുത്തിവെച്ച് മെരുക്കിയത്.
Post a Comment