കണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

 


കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശിയായ യുവാവ് ദുബയില്‍ മരിച്ചു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍ (29) ആണ് മരിച്ചത്.

ദുബയില്‍ നിന്ന് ജോലി ആവശ്യാര്‍ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫെബിന. മകള്‍: സാറ. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ.

Post a Comment

Previous Post Next Post