ഇരിട്ടി ഉളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ജീപ്പ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

ഇരിട്ടി: ഉളിയിൽ ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ജീപ്പ്  ഇടിച്ച് സ്ത്രീ മരിച്ചു. തെക്കംപൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശിനി സുമ (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. ഹോട്ടൽ ജോലിക്കായി ഇരിട്ടിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുകയായിരുന്ന സുമയെ, മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് കോഴി കയറ്റി വന്ന പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു. ഇവർ തൽക്ഷണം മരണപ്പെട്ടു.ഭർത്താവ്: ബാബു (കാർപന്റർ). മക്കൾ: അഖിൽ, ആതിര. സഹോദരങ്ങൾ: റജി, ഓമന, സുധ.

Post a Comment

Previous Post Next Post