കെജിഎഫ് ചാപ്റ്റർ 2’ ആമസോണിൽ വാടകയ്ക്ക്


യാഷ് നായകനായെത്തിയ ‘കെജിഎഫ് ചാപ്റ്റർ 2’ ആമസോൺ പ്രൈം വിഡിയോയിൽ മെയ് 16 മുതല്‍ വാടക നൽകി കാണാം. ഒടിടി റിലീസ് ചെയ്യും മുന്നേ തന്നെ ഓണ്‍ലൈനില്‍ ചിത്രം കാണാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോണ്‍. ചിത്രം 199 രൂപയ്ക്കാണ് വാടകയ്ക്ക് ലഭ്യമാകുക. പ്രൈം വരിക്കാർക്കും പ്രൈം അംഗമല്ലാത്തവര്‍ക്കും ചിത്രം വാടകയ്ക്ക് ലഭ്യമാകും. കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം കാണാം.

Post a Comment

Previous Post Next Post