'കൊന്നിട്ടു ജയിലില്‍ പോയാലും വേണ്ടില്ല നായേ'; ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുത്; ബസ് യാത്രയ്‌ക്കിടെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി


പടിഞ്ഞാറത്തറ: ബസ് യാത്രയ്‌ക്കിടെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി. വയനാട്ടില്‍ പടിഞ്ഞാറത്തറയ്ക്കു സമീപമാണ് സംഭവം.
പലതവണ മുന്നറിയിപ്പു നല്‍കിയിട്ടും ശല്യം തുടര്‍ന്നതോടെയാണ് യുവതി ഇയാളെ കായികമായി നേരിട്ടത്.
പനമരം കാപ്പുഞ്ചാല്‍ സ്വദേശി സന്ധ്യയാണ് ശല്യം ചെയ്ത പൂവാലനെ കൈകാര്യം ചെയ്തത്.
'കൊന്നിട്ടു ജയിലില്‍ പോയാലും വേണ്ടില്ല നായേ'; ഇനിയൊരു പെണ്ണിന്റെ ദേഹത്തും കൈവയ്ക്കരുത്; ബസ് യാത്രയ്‌ക്കിടെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ മദ്യപനെ ഇടിച്ചിട്ട് യാത്രക്കാരി
'കൊന്നിട്ടു ജയിലില്‍ പോയാലും വേണ്ടില്ല നായേ' എന്നും പറയുന്നത് വിഡിയോയിലുണ്ട്. സത്രീകളടക്കമുള്ള സഹയാത്രികരെല്ലാം അയാള്‍ക്കു രണ്ടെണ്ണം കൊടുക്കാന്‍ ആവശ്യപ്പെട്ടതായി സന്ധ്യ വെളിപ്പെടുത്തി.
ഞായറാഴ്ച മാനന്തവാടി-കല്‍പ്പറ്റ റൂട്ടില്‍ പടിഞ്ഞാറത്തറ ടൗണിലാണു സംഭവം. നാലാം മൈലില്‍നിന്നു ബസില്‍ കയറിയ സന്ധ്യ മുന്‍വശത്തെ വാതിലിനു സമീപമുള്ള ഡോറിലാണ് ഇരുന്നത്.


പടിഞ്ഞാറത്തറയില്‍നിന്നാണു മദ്യപന്‍ ഇതേ ബസില്‍ കയറിയത്. അല്‍പസമയം കഴിഞ്ഞപ്പോഴേക്കും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്നു സന്ധ്യ പറയുന്നു. മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയാറായില്ല.
ഒടുവില്‍ സഹയാത്രികരും കണ്ടക്ടറും യുവതിക്കു പിന്തുണയുമായി എത്തിയതോടെ മദ്യപന്‍ ബസില്‍നിന്ന് ഇറങ്ങി. ഈ സമയത്തും അയാള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും തെറി വിളിക്കുകയും ചെയ്തതായി സന്ധ്യ പറഞ്ഞു.

Post a Comment

Previous Post Next Post