വിഷു ബമ്പർ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ച ആളെ കണ്ടെത്തി. കന്യാകുമാരി സ്വദേശിയായ ഡോക്ടർക്കും ബന്ധുവിനുമാണ് ലോട്ടറി അടിച്ചത്. മണവാളക്കുറിശ്ശി സ്വദേശി ഡോ. എം പ്രദീപ് കുമാർ, ബന്ധുവായ രമേശ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫീസിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരുന്നത്.
Post a Comment