തട്ടിപ്പ് കേസില്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യും


വിവാദ വ്യവസായി മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇഡി കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ സൂപ്പർതാരം എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post