മേളപ്പെരുക്കത്തില്‍ വിസ്മയം തീര്‍ത്ത് ഇലഞ്ഞിത്തറ മേളം; ആവേശക്കാഴ്ചകളുമായി കുടമാറ്റം

 




കൊട്ടിക്കയറിയ മേളപ്പെരുക്കത്തിന്റെ ചോരാത്ത ആവേശത്തില്‍ പൂരനഗരി. തൃശൂര്‍ പൂരത്തിന്റെ ആവേശക്കാഴ്ചകളിലൊന്നായ കുടമാറ്റം വര്‍ണാഭമായ ലഹരിയോട് പൂരപ്രേമികള്‍ക്ക് മുന്നിലേക്ക്..തിരുവമ്ബാടി, പാറമേക്കാവ്‌ വിഭാഗങ്ങളാണ് കുടമാറ്റത്തില്‍ പങ്കെടുക്കുന്നത്.

ആയിരങ്ങളെ സാക്ഷിനിര്‍ത്തി തലയെടുപ്പോടെ ഗജവീരന്മാര്‍ തെക്കേ ഗോപുര നടയുടെ വാതില്‍ തുറന്നപ്പോള്‍ താളമേളങ്ങളും ആര്‍പ്പുവിളികളും സമന്വയിച്ച പൂരാവേശം അലതല്ലി.

പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളം ആവേജ്വലമായ മേളപ്പെരുക്കം കാതും കണ്ണും പൂരപ്പറമ്ബാക്കിമാറ്റി.

ആനകള്‍ക്കപ്പുറത്തെ വികാരമായ തിരുവമ്ബാടി ചന്ദ്രശേഖരന്റെ തെക്കോട്ടിറക്കം ആര്‍പ്പുവിളികളോടെ ആയിരങ്ങള്‍ സ്വാഗതം ചെയ്തു. പൂരപ്രേമികളുടെയും ആനപ്രേമികളുടെയും വൈകാരികമായ നിമിഷങ്ങള്‍ തിരുവമ്ബാടി ചന്ദ്രശേഖരന്റെ എഴുന്നള്ളത്ത് നിമിഷങ്ങളിലുണ്ടായി.

കാതുകളില്‍ അലയടിക്കുന്ന മേളപ്പെരുക്കം കോങ്ങാട് മധുവിന്റെയും സംഘത്തിന്റെയും കലാശക്കൊട്ടിലൂടെ താളത്തില്‍ ലയിച്ചു.

Post a Comment

Previous Post Next Post