തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ.
ആദ്യ മൂന്ന് മത്സരങ്ങളില്‍ തന്നെ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും സാത്വിക് സായിരാജ് - ചിരാഗ് ഷെട്ടി ഡബിള്‍സിലും വിജയം കുറിച്ചാണ് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം നല്‍കിയത്.
ആദ്യമിറങ്ങിയ ലക്ഷ്യ സെന്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ ആന്തണി സിനിസുക ഗിന്റിംഗിനെ വീഴ്ത്തിയപ്പോള്‍ ഇന്ത്യ മുന്നിലെത്തി. അധികം വൈകാതെ രണ്ടാം ഗെയിമില്‍ മറ്റൊരു തീപാറും മത്സരത്തില്‍ ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ സാത്വിക് - ചിരാഗ് കൂട്ടുകെട്ട് മൂന്ന് ഗെയിമില്‍ ഇന്തോനേഷ്യയുടെ അഹ്സാന്‍ - സുകാമുല്‍ജോ കൂട്ടുകെട്ടിനെ വീഴ്ത്തി ഇന്ത്യയ്ക്ക് 2-0 ന്റെ ലീഡ് നല്‍കി.
മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി 8-2ന് ആദ്യ ഗെയിമില്‍ മുന്നിലെത്തിയെങ്കിലും ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റി വമ്ബന്‍ തിരിച്ചുവരവ് നടത്തി സ്കോര്‍ 9-9ല്‍ എത്തിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് കിഡംബി 11-9ന് മുന്നിലായിരുന്നു.
ശ്രീകാന്ത് 14-11ന് മുന്നിലെത്തിയെങ്കിലും ക്രിസ്റ്റി വിട്ടുകൊടുക്കാതെ മത്സരത്തില്‍ 15-15ന് ഒപ്പമെത്തി. എന്നാല്‍ അവിടെ നിന്ന് തുടരെ 5 പോയിന്റുകള്‍ നേടി കിഡംബി ഗെയിം പോയിന്റിലേക്ക് എത്തി. ഗെയിം കിഡംബി 21-15ന് നേടുകയായിരുന്നു.
Post a Comment