ബംഗാളി നടി പല്ലവി ഡേയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ഗാര്‍ഫ ഏരിയയിലെ ഫ്ലാറ്റിലുള്ള സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2 ദിവസം മുമ്പ് വരെ നടി ഷൂട്ടിങ് സ്ഥലത്ത് എത്തിയിരുന്നു.
Post a Comment