തോൽവി അറിയാതെയുള്ളത് കുതിപ്പ് തുടർന്ന് ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം കീഴടക്കിയത്. 27ാം മിനിറ്റിൽ ജോര്‍ദെയ്ന്‍ ഫ്ലെച്ചറാണ് ഗോകുലത്തിന്റെ വിജയഗോൾ നേടിയത്. രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ ഒരു സമനില മാത്രം മതി ഗോകുലത്തിന് കിരീടമുറപ്പിക്കാന്‍. ഐ ലീഗ് ഫുട്ബോൾ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡ് നേട്ടമാണ് ഗോകുലത്തെ കാത്തിരിക്കുന്നത്.
ഐ ലീഗ്: രണ്ടാം കിരീടത്തിനരികെ ഗോകുലം
Alakode News
0
Post a Comment