തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; 32 ബൈക്കുകള്‍ കത്തിനശിച്ചു


തിരുവനന്തപുരം: മുട്ടത്തറയില്‍ ബൈക്ക് ഷോറൂമില്‍ തീപിടിത്തം. അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്.
32 ബൈക്കുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടമായിരുന്നു ഇത്. ഇതിന്റെ ഏറ്റവും താഴെ നിലയിലായിരുന്നു ബൈക്കുകള്‍ സൂക്ഷിച്ചിരുന്നത്.


മൂന്നാമത്തെ നിലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ചെങ്കല്‍ ചൂള,ചാക്ക,വിഴിഞ്ഞം എന്നിവടങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് എത്തുമ്ബോഴേക്കും മുഴുവന്‍ ബൈക്കുകളും കത്തിനശിച്ചിരുന്നു. ഇലക്‌ട്രിക് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ബൈക്കുകള്‍ വാടക്ക് കൊടുക്കുന്ന സ്ഥാപനമാണിത്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ഇവരുടെ ഷോറൂമുകളുണ്ട്. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്.

Post a Comment

Previous Post Next Post