രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വര്‍ദ്ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് ആണ് വര്‍ദ്ധിപ്പിച്ചത്.
10 ബേസിസ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ.
മൂന്നു വര്‍ഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായി ഉയര്‍ത്തി. രണ്ടു വര്‍ഷത്തേക്കുള്ള വായ്പ നിരക്ക് 7.30 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ഉയര്‍ത്തി. ആറു മാസത്തേക്കുള്ള വായ്പ നിരക്ക് 7.05 ശതമാനത്തില്‍ നിന്നും 7.15 ശതമാനമായാണ് ഉയര്‍ത്തിയത്.
എസ്ബിഐയുടെ ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്ക് 7.10 ശതമാനത്തില്‍ നിന്നും 7.20 ശതമാനമായാണ് ഉയര്‍ത്തിയത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ എസ്ബിഐ വായ്പ നിരക്ക് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നു.
Post a Comment