സെല്‍ഫി‌യെടുക്കുന്നതിനിടെ കടലില്‍ വീണ് ഫോട്ടോ​ഗ്രാഫര്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


തിരുവനന്തപുരം: ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തിരയടിയേറ്റ് കടലില്‍ വീണ് മരിച്ചു.
ക്ഷേത്ര ദര്‍ശനം നടത്തിയശേഷം കടല്‍ കാണുന്നതിനിടെ താഴത്തെ പാറക്കെട്ടുകളിലെത്തി സെല്‍ഫിയെടുക്കുമ്ബോള്‍ ജ്യോതിഷ് നിന്നിരുന്ന പാറക്കെട്ടിലേക്ക് ആഞ്ഞടിച്ച തിരയടിയില്‍ കടലില്‍ വഴുതി വീണ് കാണാതാവുകയായിരുന്നു. അതേസമയം, തിരയില്‍പ്പെട്ട മറ്റുനാല് പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സുഹൃത്തുക്കളായ വിനീത്, അഭിലാഷ്, സുമേഷ്, ഉണ്ണി എന്നിവരോടൊപ്പമാണ് ജ്യോതിഷ് പാറയില്‍ കയറിയത്. കനത്ത മഴയായതിനാല്‍ പ്രക്ഷ്ബുധമായിരുന്നു കടല്‍. കൂറ്റന്‍ തിരകള്‍ അടിച്ചിരുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ടയാരുന്നു.
സംഭവം കണ്ട സുഹ്യത്തുകളും ഒപ്പമെത്തിയ സ്ത്രീകളും നിലവിളിച്ചതോടെയാണ് ലൈഫ് ഗാര്‍ഡുള്‍പ്പെട്ടവര്‍ സംഭവമറിഞ്ഞത്. ഉടന്‍ തന്നെ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. എസ്.എച്ച്‌.ഒ എച്ച്‌. അനില്‍കുമാര്‍, എസ്.ഐ ജി.എസ്. പദ്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എ.എസ്.ഐ അജിത്, സി.പി.ഒ പ്രസൂണ്‍, കോസ്റ്റല്‍ വാര്‍ഡന്‍മാരായ സുനീറ്റ്, സില്‍വര്‍സ്റ്റര്‍, സാദിഖ് എന്നിവര്‍ സ്ഥലത്തെത്തി.

Post a Comment

Previous Post Next Post