അങ്കമാലിയില്‍ വാഹനാപകടം; പയ്യന്നൂർ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

എറണാകുളം: അങ്കമാലിയിലുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്ബത്ത് പ്രകാശന്റെയും ബിന്ദുവിന്റെയും മകളായ അമയ പ്രകാശ് (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ കോളേജില്‍ സംസ്‌കൃതം വിദ്യാര്‍ഥിയായ അമയ സുഹൃത്തുക്കള്‍ക്കൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴായിരുന്നു അപകടം. അങ്കമാലി ടൗണിലൂടെ നടക്കുമ്ബോള്‍ അമിതവേഗതയില്‍ എത്തിയ വാഹനം അമയ അടക്കമുള്ള വിദ്യാര്‍ഥി സംഘത്തെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.റോഡിലേക്ക് വീണ അമയയുടെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. ഇരു വാഹനങ്ങളും നിര്‍ത്താതെ പോയിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ ശ്രീഹരി എന്ന വിദ്യാര്‍ഥിക്കും പരുക്കേറ്റു.

Post a Comment

Previous Post Next Post