തൃക്കാക്കരയില എന്‍ഡിഎ(NDA) സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.
എ എന്‍ രാധാകൃഷ്ണന്‍(A N Radhakrishnan) ആണ് സ്ഥാനാര്‍ഥി. ബിജെപി(BJP) സംസ്ഥാന ഉപാധ്യക്ഷനാണ് രാധാകൃഷ്ണന്‍. എല്‍ഡിഎഫും(LDF) യുഡിഎഫും(UDF) സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര സര്‍ക്കാറിന്റെ വികസന പദ്ധതികളുടെ പ്രയോജനം ഏറെ ലഭിച്ചിട്ടുള്ള മണ്ഡലമാണ് തൃക്കാക്കരയെന്നും വികസന രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്നതെന്നും ഇന്നലെ എ.എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികള്‍ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു.
തൃക്കാക്കരയില്‍ മറ്റു പാര്‍ട്ടികളും കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം.
Post a Comment