ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഗോതമ്ബ് കയറ്റുമതി ചെയ്യുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.
അവശ്യവസ്തു വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് നടപടി.
നിരോധന ഉത്തരവ് ഇറക്കിയ മെയ് പതിമൂന്നിനു മുമ്ബുള്ള, പിന്‍വലിക്കാനാവാത്ത ലെറ്റേഴ്‌സ് ഒഫ് ക്രെഡിറ്റ് ഉള്ളവര്‍ക്ക് കയറ്റുമതി അനുവദിക്കുമെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.
അതതു സര്‍ക്കാരുകളില്‍നിന്നുള്ള അഭ്യര്‍ഥന അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്ന പ്രകാരമായിരിക്കും ഇനി ഗോതമ്ബു കയറ്റുമതി അനുവദിക്കുകയെന്നും ഡയറക്ടറേറ്റിന്റെ അറിയിപ്പില്‍ പറയുന്നു.
സവാള കയറ്റുമതിക്ക് നിയന്ത്രിത തോതില്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സവാള കയറ്റുമതി നിരോധിച്ചിരിക്കുകയായിരുന്നു.
Post a Comment