കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കെ ആശങ്കയുയര്‍ത്തി തക്കാളിപ്പനി. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് പനി ബാധിക്കുന്നത്.
കൊല്ലം ജില്ലയില്‍ തക്കാളിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതുവരെ 82 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കണക്കുകളാണ് ഇത്. സ്വകാര്യ ആശുപത്രികളുടെയും മറ്റും കണക്കെടുത്താല്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കും. രോഗം കണ്ടെത്തിയ നെടുവത്തൂര്‍, അഞ്ചല്‍, ആര്യങ്കാവ് പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
കുട്ടികളില്‍ രോഗവ്യാപനത്തോത് കൂടുന്നതായും അധികൃതര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വീടുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകളും ആരോഗ്യവകുപ്പ് നടത്തി. കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പല പ്രദേശങ്ങളിലെയും അങ്കണവാടികള്‍ അടച്ചിട്ടു.
Post a Comment