ചപ്പാരപ്പടവ്:ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകൾ തട്ടുകടകൾ ബേക്കറികൾ, മീൻ ഇറച്ചി കടകൾ എന്നിവിടങ്ങളിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോസ്ഥർ റെയ്ത് നടത്തി
പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പഴകിയ ചിക്കൻ ചോറ്,
ചെമ്മീൻ, കാലാവധി അവസാനിച്ച പാക്കറ്റ് പാൽ എന്നിവ പിടിച്ചെടുത്ത് സരിപ്പിച്ചു.
വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നവരും, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം ഒഴുക്കിയവക്കെതിരെയും
നോട്ടീസ് നൽകി. വൃത്തിഹീനമായതും പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതുമായ ഹോട്ടലുകളും
തട്ടുകടകളും അടച്ചുപൂട്ടാൻ നിർദ്ദേശ നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി എ വി. പ്രകാശൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ
ശിവദാസൻ, സന്തോഷ് കുമാർ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത് കുമാർ, ബെർലിൻ മഹേഷ് എന്നിവർ നേതൃത്വം നൽകി
11 സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു.
Post a Comment