കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ പരക്കെ വന്‍ നാശനഷ്ടം; പല സ്ഥലങ്ങളിലും വെള്ളം കയറി; നിരവധി കൃഷിയിടങ്ങളും വെള്ളത്തില്‍ മുങ്ങി

 


കണ്ണൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വന്‍നാശനഷ്ടം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശത്ത് മഴ കാരണം നിരവധി വീടുകളാണ് തകര്‍ന്നത്. പല സ്ഥലങ്ങളിലും വെള്ളം കയറി.


നിരവധി കര്‍ഷകരുടെ പ്രതീക്ഷയായ വാഴകൃഷി, റബ്ബര്‍, കശുമാവ്, മാവ് തുടങ്ങി നിരവധി കൃഷികളാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ നശിച്ചിട്ടുള്ളത്. പഴയങ്ങാടി ടൗണിലെ കടകളിലും മഴകാരണം വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടം ആണ് വെള്ളം കയറിയത് കാരണം പഴയങ്ങാടി ഉണ്ടായിട്ടുള്ളത്. ഇതിനുപുറമേ കണ്ണൂര്‍ ടൗണ്‍, തലശ്ശേരി, പയ്യന്നൂര്‍, ആലക്കോട്, ഇരിട്ടി തുടങ്ങിയ പ്രദേശത്ത് നിരവധി സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. തലശ്ശേരി ടൗണിണ്‍ ലോഗന്‍സ് റോഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

പഴശ്ശി ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടിന്റെ മേല്‍ക്കൂരയും വീട്ടു മധുരമാണ് ജില്ലയില്‍ മഴ കാരണം തകര്‍ന്നിട്ട് ഉള്ളത്. ഇന്നലെ രാത്രി പെയ്ത നിര്‍ത്താതെയുള്ള മഴയില്‍ ആറുവരിപ്പാത യുടെ പണി നടക്കുന്ന മുഴപ്പിലങ്ങാട്‌നോട് ചേര്‍ന്ന് പ്രദേശത്ത് വെള്ളം കയറി ഇരിക്കുന്ന അവസ്ഥയാണുള്ളത്. ചെളി കാരണം കാല്‍നടയായി പല ആളുകള്‍ക്കും കണ്ണൂര്‍ ജില്ലയിലെ പല പ്രദേശത്തെ കൂടി നടക്കാന്‍ സാധിക്കാത്ത അവസ്ഥയും നിലവിലുണ്ട്.

Post a Comment

Previous Post Next Post