സൂപ്പറായി ചെന്നൈ സൂപ്പര്‍ കിങ്സ്


'ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു' എന്ന് വിശേഷിപ്പിക്കാം ചെന്നൈയുടെ വിജയത്തെ. ആദ്യം ബാറ്റ് ചെയ്ത് ദില്ലി ബൗളര്‍മാരെ അടിച്ചൊതുക്കി 208 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ദില്ലിയെ 117 റണ്‍സില്‍ ചെന്നൈ എറിഞ്ഞൊതുക്കി. ഒടുവില്‍ 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 3 വിക്കറ്റ് വീഴ്‌ത്തിയ മോയീന്‍ അലിയാണ് ദില്ലിയെ എറിഞ്ഞിട്ടത്. കോണ്‍വെ (87) ചെന്നൈയ്ക്കായി ബാറ്റിങ്ങില്‍ തിളങ്ങി.

Post a Comment

Previous Post Next Post