കണ്ണൂര്‍ : പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്‌തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
കെഡി ഫ്രാന്‍സിസിനെ (48) ആണ് ഞായറാഴ്‌ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്‌ച രാവിലെയാണ് മരിച്ച വിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്‌ക്വാഡും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പ്രിന്‍സിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. അലന്‍, അല്‍ജോ എന്നിവര്‍ മക്കളാണ്.
Post a Comment