കോഴിക്കോട്: കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്.
കണ്ണൂര്‍ തലമുണ്ട വലിയവളപ്പില്‍ നിജീഷ്(36), ചക്കരക്കല്ല് സ്വദേശി ശരത്(32) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ലോറി ഡ്രൈവര്‍ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറില്‍ യാത്ര ചെയ്ത കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment