റെയില്‍വേ ഇരട്ടപ്പാത നിര്‍മാണം; കോട്ടയം പാതയില്‍ നിയന്ത്രണം


കോട്ടയം | ഏറ്റുമാനൂര്‍ -ചിങ്ങവനം റെയില്‍വേ ഇരട്ടപ്പാത നിര്‍മാണത്തിന്റെ ഭാഗമായി കോട്ടയം പാതവഴി ഇന്ന് പകല്‍ മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ആദ്യ ഘട്ടത്തില്‍ രാവിലെ 3 മുതല്‍ 6 മണിക്കൂര്‍ വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുലര്‍ച്ചെ 5.30ന് കോട്ടയത്ത് നിന്നും കൊല്ലത്തേക്ക് പുറപ്പെടുന്ന പാസഞ്ചര്‍ ട്രെയിന്‍ നാളെ മുതല്‍ 29 വരെ പൂര്‍ണമായി റദ്ദാക്കി.
കോട്ടയം-നിലമ്ബൂര്‍ എക്‌സ്പ്രസ് ഇന്ന് മുതല്‍ 29 വരെ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍കോട്ടയം എക്‌സ്പ്രസ് ഇന്ന് മുതല്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ 10നും വൈകിട്ട് 4നും ഇടയിലുള്ള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
12 വരെ ആദ്യഘട്ടത്തില്‍ നിയന്ത്രിക്കുന്ന ട്രെയിനുകളുടെ പട്ടികയാണ് തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ പുറത്തിറക്കിയത്. രണ്ടാം ഘട്ട നിയന്ത്രണങ്ങളുടെ പട്ടിക അടുത്ത ദിവസം പുറത്തിറങ്ങും

Post a Comment

Previous Post Next Post