ദു
ബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകളില്‍ മാറ്റം. വിമാനത്താവളത്തിലെ വടക്കു ഭാഗത്തെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.
ജബല്‍അലി അല്‍ മക്തൂം വിമാനത്താവളം, ഷാര്‍ജ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പല സര്‍വ്വീസുകളും മാറ്റിയിട്ടുണ്ട്. എന്നാല്‍ ചില സര്‍വ്വീസുകള്‍ ദുബായ് വിമാനത്താവളത്തില്‍ തുടരുന്നുണ്ട്. എമിറേറ്റ്‌സ് വിമാനങ്ങള്‍ ദുബായ് വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 3ല്‍ തുടരും.
ആഴ്ചയില്‍ ആയിരത്തോളം വിമാനങ്ങള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാല്‍ പുറപ്പെടും മുന്‍പ് യാത്രക്കാര്‍ വിമാനത്താവളം, ടെര്‍മിനല്‍ എന്നിവ ഏതാണെന്ന് അതത് വിമാന കമ്ബനികളുടെ ഓഫീസുകളില്‍ വിളിച്ച് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം.
Post a Comment