തളിപ്പറമ്പ് : ഏര്യത്ത് മുസ്ലിം ലീഗ് - എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ സംഘം ആക്രമിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി മുസ്ലിം ലീഗ്, പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തളിപ്പറമ്ബ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പകലും രാത്രിയുമായാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്
കണ്ണങ്കൈ ഫുട്ബാള്‍ ഗ്രൗണ്ടിന് സമീപത്ത് ഒരുസംഘം യുവാക്കള്‍ കഞ്ചാവുള്‍പ്പെടെ മാരക ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് എസ്.ഡി.പി.ഐ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തില്‍ സാരമായി പരിക്കേറ്റ അനസിനെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രാത്രി തിരികെ മടങ്ങിയ മുസ്ലിം ലീഗ് നേതാക്കളെ വാഹനം വഴിയില്‍ തടഞ്ഞ് എസ്.ഡി.പി.ഐക്കാര്‍ ആക്രമിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ചപ്പാരപ്പടവ് -തുയിപ്ര - ചെമ്മിണി ചൂട്ട റോഡില്‍ വെച്ചായിരുന്നുവത്രെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ മുസ്ലിം ലീഗ് ഏര്യം ശാഖ ട്രഷറര്‍ എന്‍.പി. അബൂബക്കര്‍, വൈസ് പ്രസിഡന്റ് എന്‍.പി. അബ്ദുല്ല, അബ്ദുല്‍ റസാഖ്, എ. ഷംസീര്‍ എന്നിവരും തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു.
പോസ്റ്റര്‍ പ്രചാരണം നടത്തുകയായിരുന്ന തങ്ങളെ ലീഗുകാര്‍ ആക്രമിച്ചുവെന്നാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറയുന്നത്. പരിക്കേറ്റ സജീര്‍ ഉള്‍പ്പെടെ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ തളിപ്പറമ്ബ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
Post a Comment