കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4,720 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
പവന്റെ വില 37,760 രൂപയായും ഉയര്‍ന്നു.
യു.എസ് ട്രഷറി വരുമാനം കുറഞ്ഞത് മഞ്ഞലോഹത്തിന് കരുത്താകുകയായിരുന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുമെന്ന പ്രഖ്യാപനമാണ് യു.എസ് ട്രഷറി വരുമാനത്തെ സ്വാധീനിച്ചത്. ഇതോടെ നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിന് മേല്‍ പ്രിയമേറുകയായിരുന്നു.
എം.സി.എക്സ് എക്സ്ചേഞ്ചില്‍ സ്വര്‍ണം 0.18 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. സ്വര്‍ണവില 93 രൂപ ഉയര്‍ന്ന് 50,915ലെത്തി. സ്പോട്ട് ഗോള്‍ഡിന്റെ വിലയും ഉയരുകയാണ്. 10 ഗ്രാമിന്റെ വില 51,205 രൂപയായാണ് ഉയര്‍ന്നത്. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി സ്പോട്ട് ഗോള്‍ഡിന്റെ വില 52,000 രൂപയില്‍ താഴെ തുടരുകയാണ്.
Post a Comment