ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു


മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി താരത്തിന്റെ വീട്ടിൽ നിന്ന് 50 കി.മീ അകലെ ടൗൺസ്‍വില്ലിൽ വെച്ച് ഉണ്ടായ കാറപക‌‌ടത്തിൽ അദ്ദേഹത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓസീസിനായി 26 ടെസ്റ്റുകളും 14 ടി20കളും 196 ഏകദിനങ്ങളും കളിച്ചു. 2003ലും 2007ലും ലോകകപ്പ് നേടിയ ഓസീസ് ഏകദിന ടീമിൽ അംഗമായിരുന്നു.

Post a Comment

Previous Post Next Post