ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങള്‍ ജൂലൈ 22 മുതല്‍


ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലൈ 22ന് ആരംഭിക്കും. 5 ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ജൂലൈ 22, 24, 27 തീയതികളിലാകും ഏകദിന മത്സരങ്ങൾ.  29ന് ആദ്യ ടി20 നടക്കും. ഓഗസ്റ്റ് 1,2,6,7 തീയതികളില്‍ ബാക്കിയുള്ള ടി20 മത്സരങ്ങള്‍ അരങ്ങേറും. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് നടക്കുക.

Post a Comment

Previous Post Next Post