നീറ്റ് പിജി പരീക്ഷ 21ന് തന്നെ; മാറ്റില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും സർക്കാർ വ്യക്തമാക്കി. പരീക്ഷ ജൂലൈ 9ലേക്ക് മാറ്റിയെന്ന പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. പരീക്ഷാ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post