വേണാട്, ജനശതാബ്ദി അടക്കം 21 ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ നാളെ മുതല്‍ ഗതാഗതനിയന്ത്രണം; ചില ട്രെയിനുകള്‍ ആലപ്പുഴ വഴി; രണ്ടാംഘട്ട നിയന്ത്രണം ഈ മാസം 28 വരെ


കോട്ടയം: ഏറ്റുമാനൂര്‍- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം.

നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. നാളെ മുതല്‍ ഈ മാസം 28 വരെയാണ് രണ്ടാംഘട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഈ മാസം 28 നാണ് പാത കമ്മീഷനിങ് നടക്കുന്നത്. 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പാലരുവി എക്സ്പ്രസ് 23, 24, 25, 27 തീയതികളില്‍ വൈകിട്ട് 5.20നു മാത്രമേ പാലക്കാട് നിന്നും പുറപ്പെടൂ. 26ന് 5.35ന് പുറപ്പെടും. ശബരി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കും.

റദ്ദാക്കിയ തീവണ്ടികള്‍

ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ

തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ

ബംഗളൂരു-കന്യാകുമാരി- മെയ് 23 മുതല്‍ 27 വരെ
കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് - മെയ് 20 മുതല്‍ 28 വരെ
നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് - മെയ് 21 മുതല്‍ 29 വരെ
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി - മെയ് 22, 223,25,26,27
തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ
ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 24 മുതല്‍ 28 വരെ
പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ
ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ
എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ
ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ
കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ
എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ
കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ
തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27
പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28
കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

കോര്‍ബകൊച്ചുവേളി (11, 14, 18, 21, 25 തീയതികളില്‍ കോര്‍ബയില്‍ നിന്നു പുറപ്പെടുന്നത്)
സെക്കന്തരാബാദ്തിരുവനന്തപുരം ശബരി (11 മുതല്‍ 20 വരെ സെക്കന്തരാബാദില്‍ നിന്നു പുറപ്പെടുന്നത്)
മംഗളൂരുനാഗര്‍കോവില്‍ പരശുറാം (12 മുതല്‍ 19 വരെ)
തിരുവനന്തപുരംന്യൂഡല്‍ഹി കേരള എക്സ്‌പ്രസ് (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
തിരുവനന്തപുരംസെക്കന്തരാബാദ് ശബരി എക്സ്‌പ്രസ് (21, 22)
കന്യാകുമാരിപുണെ ജയന്തി ജനത (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)
കൊച്ചുവേളിയശ്വന്ത്പുര എസി ട്രെയിന്‍ (27)
കൊച്ചുവേളിലോക്മാന്യതിലക് ഗരീബ്രഥ് (12, 19, 22, 26)
കൊച്ചുവേളിഹുബ്ബാലി സൂപ്പര്‍ഫാസ്റ്റ് (12, 19, 26 തീയതികളില്‍)
വിശാഖപട്ടണംകൊല്ലം (12, 26 തീയതികളില്‍ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)
ചെന്നൈതിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്)
കന്യാകുമാരിബെംഗളൂരു ഐലന്‍ഡ് (21)
കൊച്ചുവേളി ശ്രീഗംഗാനഗര്‍ (21, 28)
ബെംഗളൂരുകന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.
തിരുവനന്തപുരംചെന്നൈ മെയില്‍ (22, 23)
നാഗര്‍കോവില്‍ഷാലിമാര്‍ ഗുരുദേവ് (22)
കൊച്ചുവേളികോര്‍ബ (23, 26)
യശ്വന്ത്പുരകൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്)
തിരുവനന്തപുരംവെരാവല്‍ (23)
ദിബ്രുഗഡ്കന്യാകുമാരി വിവേക് (21നു ദിബ്രുഗഡില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്‌കൊച്ചുവേളി ഗരീബ്രഥ് (23, 27 തീയതികളില്‍ ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
ന്യൂഡല്‍ഹിതിരുവനന്തപുരം കേരള (22 മുതല്‍ 26 വരെ ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്)
ഗാന്ധിധാംനാഗര്‍കോവില്‍ (24നു ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്നത്)
ലോക്മാന്യതിലക്‌കൊച്ചുവേളി (24നു ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)
കൊച്ചുവേളി യശ്വന്ത്പുര ഗരീബ്രഥ് (25)
ശ്രീഗംഗാനഗര്‍കൊച്ചുവേളി (24നു ശ്രീഗംഗാനഗറില്‍ നിന്നു പുറപ്പെടുന്നത്)
ശ്രീമാത വൈഷ്‌ണോദേവി കത്രകന്യാകുമാരി ഹിമസാഗര്‍ (23ന് പുറപ്പെടുന്നത്)
കൊച്ചുവേളിഭാവ്‌നഗര്‍ (26)
കൊച്ചുവേളി ലോക്മാന്യതിലക് (26)
ഷാലിമാര്‍നാഗര്‍കോവില്‍ ഗുരുദേവ് (25നു പുറപ്പെടുന്നത്)

നിയന്ത്രണം ഏര്‍പ്പെടുത്തിയത്

കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ് 12, 14, 17, 19 തീയതികളില്‍ ചിങ്ങവനത്ത് 30 മിനിറ്റ് വരെ പിടിച്ചിടും.
ശ്രീഗംഗാനഗര്‍കൊച്ചുവേളി 12, 19 തീയതികളില്‍ എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.
ദിബ്രുഗഡ്കന്യാകുമാരി വിവേക് 17ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.
കന്യാകുമാരിപുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും
സില്‍ചര്‍ തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.
ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും.

Post a Comment

Previous Post Next Post