കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ വിമാന സർവീസ് ജൂൺ 16-ന് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. വൈകീട്ട് 6.05-ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 8.05-ന് മസ്കറ്റിലെത്തും. തിരികെ പുലർച്ചെ 2.10-ന് കണ്ണൂരിൽ എത്തും. ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം തുടങ്ങും. കണ്ണൂർ-മസ്കറ്റ് സെക്ടറിൽ നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും സർവീസ് നടത്തുന്നുണ്ട്.
Post a Comment