തിരുവനന്തപുരം: ഏഴാം ക്ലാസ്സുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍, പ്രതിയെ 106 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി.
പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
നെയ്യാറ്റിന്‍കര പോക്സോ കേസുകള്‍ക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017ല്‍ കാട്ടാക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ടാപ്പിങ് തൊഴിലാളിയായ പ്രതി, ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മകളെ നിരന്തരം പീഡിപ്പിച്ചത്.
അഞ്ച് വകുപ്പുകളിലായാണ് ഇയാളെ 106 വര്‍ഷം കോടതി കഠിന തടവിന് ശിക്ഷിച്ചത്. ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി ഉദയകുമാറാണ് ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യയും അഡ്വ. ഗോപിക ഗോപാലും ഹാജരായി. കാട്ടാക്കട എസ്.ഐയായിരുന്ന ഡി ബിജു കുമാര്‍, ഇന്‍സ്പെക്ടറായിരുന്ന ആര്‍.എസ് അനൂപ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Post a Comment