മുൻ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി


കണ്ണൂര്‍ സര്‍വകലാശാല (Kannur University )പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ സൈക്കോളജി (Psychology) ബിരുദ പരീക്ഷകളിലാണ് 2020ലെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചത്.
സംഭവത്തിലെ വീഴ്ച സമ്മതിച്ച സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു.
ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച്‌ പഠിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.


ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആര്‍കെ ബിജു വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ യൂണിഫോം(Uniform) വിതരണം മെയ് 6ന് ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി(Minister V Sivankutty). 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും. യൂണിഫോം ജെന്‍ഡര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post