സി പി ഐ എം ( CPIM ) പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസന്‍ ( Haridasan ) വധക്കേസ് ( Murder ) പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍.
പുന്നോല്‍ അമൃത വിദ്യാലയം (Amrita Vidyalayam) അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തില്‍ രേഷ്മയെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടിലാണ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്.
കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിജില്‍ ദാസിന് രേഷ്‌മ വീട് ഒരുക്കി നല്‍കിയത്. 'പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണം' എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്.
17 മുതല്‍ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്‌ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം.
പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിജില്‍ ദാസ് പിടിയിലായത്.2 മാസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണ് പിടിയിലായ നിജില്‍ ദാസ്.
രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടില്‍ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. നിജില്‍ദാസ് കൊലക്കേസ് പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ--ഓഡിനേറ്റര്‍കൂടിയായ അധ്യാപികക്ക് മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ഒളിപ്പിച്ച് താമസിപ്പിച്ചത് ഐപിസി 212 പ്രകാരം അഞ്ച് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബേ മരിച്ചു.
Post a Comment