പാലക്കാട്: വിഷുദിനത്തിലും പിറ്റേന്നുമായി പാലക്കാട്ടു നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരും. ഞായറാഴ്ച വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ഈ മാസം 16നാണ് പാലക്കാട്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംഘർഷ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ട് കണക്കിലെടുത്താണ് കളക്ടറുടെ നടപടി. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര് ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല. അവശ്യസേവനങ്ങള്‍ക്കും നിയമപാലന വിഭാഗത്തിനും ഉത്തരവ് ബാധകമല്ല.
Post a Comment