സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു,​ ഉത്തരവ് ഉടന്‍; കണ്ണൂരിൽ ചെറുപുഴയടക്കം നാല് സ്ഥലങ്ങളിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് ഷോപ്പുകള്‍ തുറക്കുന്നത്.
ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.കണ്ണൂരിൽ ചെറുപുഴയടക്കം നാല് സ്ഥലങ്ങളിൽ. ഉള്ളിക്കൽ,ധർമ്മടം,കേളകം

തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2 എന്നിങ്ങനെയാണ് ഷോപ്പുകള്‍ തുറക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാര്‍ശ ചെയ്‌തിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല.

Post a Comment

Previous Post Next Post