അവധി നല്‍കിയില്ല; കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി

കണ്ണൂര്‍: പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം അടുത്താഴ്ച നടക്കാനിരിക്കെ, അതില്‍ പങ്കെടുക്കാന്‍ അവധി ലഭിക്കാത്തതില്‍ മനംനൊന്ത് സിആര്‍പിഎഫ് സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.

കണ്ണൂര്‍ തെക്കി ബസാറിലെ ഗോകുലം സ്ട്രീറ്റിലെ എം.എന്‍ വിപിന്‍ദാസാ(37)ണ് ഉത്തര്‍പ്രദേശില്‍ ജീവനൊടുക്കിയത്. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് വിപിന്‍ ജീവനൊടുക്കിയതെന്ന് വിപിനിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു

ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടി വെച്ചാണ് മരിച്ചത്. എരുമത്തെരു, എം.എന്‍ ഹൗസില്‍ ദാസന്‍ – രുക്മിണി ദമ്ബതികളുടെ മകനാണ് വിപിന്‍ ദാസ്.

ഇന്നലെ കൈത്തോക്ക് ഉപയോഗിച്ചു സ്വയം തലയ്ക്കു വെടിവയ്ക്കുകയായിരുന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് പ്രേരിപിച്ചതെന്ന ആരോപണമുണ്ട്.

ഭാര്യ കീര്‍ത്തന. ഒരു കുട്ടിയുണ്ട്.

Post a Comment

Previous Post Next Post